ക്രമസമാധാന നില സാധാരണ നിലയിലേക്ക് എത്താത്തതിനെ തുടര്‍ന്നാണ് മെയ് 25ലെ തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്

Last Updated :19 January 2024, 11:55 pm IST

News Now

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അനന്ദ് നാഗ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അന്തരീക്ഷമില്ലെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 

മെയ് 25ന് പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. എപ്രില്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു മെയ് 25ലേക്ക് മാറ്റിയിരുന്നത്. ക്രമസമാധാന നില സാധാരണ നിലയിലേക്ക് എത്താത്തതിനെ തുടര്‍ന്നാണ് മെയ് 25ലെ തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ വേണ്ടത്ര സുരക്ഷ ഉദ്യോഗസ്ഥരെ ലഭിക്കാത്തതും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കാരണമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനന്ദ് നാഗിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി | Samakalika Malayalam