പ്രമുഖ കന്നട കവിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ കെഎസ് നിസാര്‍ അഹമ്മദ് അന്തരിച്ചു

Last Updated :20 January 2024, 8:23 am IST

News Now

ബംഗളൂരു: പ്രമുഖ കന്നട കവിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ കെഎസ് നിസാര്‍ അഹമ്മദ് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

1936 ഫെബ്രുവരി അഞ്ചിന് മൈസൂരിലായിരുന്നു ജനനം. ജിയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ അഹമ്മദ് അസിസ്റ്റന്റ് ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്നു.

നിത്യോത്സവ,  മനസുഗാന്ധി ബസരു, സഞ്‌ജെ ഐദാര പുരുഷന്‍ തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008ലാണ് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയത്. 1982 ല്‍ കര്‍ണാടക സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കവി നിസാര്‍ അഹമ്മദ് അന്തരിച്ചു