
News Now
ഭുവനേശ്വര്: കുഴിയില് വീണ കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യങ്ങള് പുറത്ത്. കുഴിയില് വീണ കുട്ടിയാനയെ ജെസിബി ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള് ന്യൂസ് ഏജന്സിയായ എഎന്ഐയാണ് പുറത്തുവിട്ടത്.
ഒഡീഷയില് വനത്തോട് ചേര്ന്നുളള ഗന്ജാം മേഖലയിലാണ് സംഭവം. കുഴിയില് വീണുകിടക്കുന്ന നിലയിലാണ് കുട്ടിയാന. തുടര്ന്ന് ജെസിബി ഉപയോഗിച്ച് ആനയ്ക്ക് പുറത്തേയ്ക്ക് കടക്കുന്നതിനുളള വഴിയൊരുക്കി. ഇതിന് പിന്നാലെ കുട്ടിയാന കാട്ടിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുളളത്.
#WATCH Forest Department officials rescue an elephant after it fell into a mud pit in Ganjam, Odisha pic.twitter.com/UcBTN8wNLn
â ANI (@ANI) February 2, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






