ക്വാറന‍റീൻ കേന്ദ്രങ്ങളിൽ താമസിച്ചിരുന്നവരാണ് അപ്രത്യക്ഷമായത്

Last Updated :20 January 2024, 8:22 am IST

News Now

ന്യൂഡൽഹി; കൊറോണ ബാധിതരെന്ന് സംശയിക്കുന്ന മുപ്പതുപോലെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ന്യൂഡൽഹിയിലെ  മുഖർജി നഗർ, ആസാദ്പുർ കോളനി എന്നിവിടങ്ങളിലെ ക്വാറന‍റീൻ കേന്ദ്രങ്ങളിൽ താമസിച്ചിരുന്നവരാണ് അപ്രത്യക്ഷമായത്. ഇവർ എവിടേക്കാണ് പോയത് എന്നറിയാത്തത് രാജ്യതലസ്ഥാനത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. 
‌
മോഡൽ ടൗണിലെ ആസാദ്പുർ കോളനിയിലുള്ള കേന്ദ്രത്തിൽ ഏപ്രിൽ 15-ന് കോവിഡ് ബാധിതരെന്നു സംശയിക്കുന്ന നൂറിലധികം പേരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 21-ന് രാത്രി ഇവിടെനിന്ന് നാലുപേരെ കാണാനില്ലെന്ന് വിവരം പുറത്തുവന്നു. മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16-നാണ് 125-ഓളം പേരെ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് 20-നാണ് മുപ്പതിലധികംപേരെ കാണാതായത്. 

ഇവർ‍ക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡൽഹി പോലീസ് വിവിധ സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്. കൂടാതെ അയൽസംസ്ഥാനങ്ങളിലെ പോലീസിനും വിവരം കൈമാറി. കാണാതായവരിൽ ഏതാനും നേപ്പാൾ സ്വദേശികളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊറോണബാധിതരെന്ന് സംശയിക്കുന്ന 30 പേരെ കാണാനില്ല; ആശങ്ക