
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

അഹമ്മദാബാദ്; കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഗുജറാത്തിലെ ജംനഗറിലാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന മരണമുണ്ടായത്. ഏപ്രിൽ 5 നാണ് കുട്ടിയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധയെതുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമായത്.
കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഇവർ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംനഗറിലെ ഗവൺമെന്റ് ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച് ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


