
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ലക്നൗ : ഉത്തര്പ്രദേശിലെ പ്രശസ്ത ശിശുരോഗവിദഗ്ധന് ഡോക്ടര് കഫീല് ഖാന്റെ അമ്മാവന് വീടിന് മുന്നില് വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഗോരഖ്പൂരിലെ വീടിന് സമീപത്തുവെച്ചാണ് കഴിഞ്ഞരാത്രി നുസ്റത്തുള്ള വാര്സിയ്ക്ക് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ നുസ്റത്തുള്ള സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
ബങ്കാട്ടിചക് ഏരിയയിലുള്ള സമീപവാസിയുടെ വീട്ടില് നിന്നും സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഭൂമിയുമായി ബന്ധപ്പെട്ട തര്ക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. നുസ്റത്തുള്ളയ്ക്ക് ഗൊരഖ്പൂരിലും പുറത്തുമായി കുടുംബസ്വത്തായി നിരവധി സ്ഥലത്ത് ഭൂമിയുണ്ട്. ഇത് അനധികൃതമായി കയ്യേറി എന്നാരോപിച്ച് നിരവധി പേരുമായി കേസ് നടക്കുന്നുണ്ട്.
ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗൊരഖ്പൂര് പൊലീസ് സൂപ്രണ്ട് സുനില് ഗുപ്ത പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താന് പൊലീസിന്റെ മൂന്നുസംഘത്തെ നിയോഗിച്ചതായും എസ്പി അറിയിച്ചു. ഡോ. കഫീലിന്റെ ഇളയസഹോദരന് കാഷിഫ് ജമീലിന് വസ്തുതര്ക്കവുമായി ബന്ധപ്പെട്ട് 2018 ല് വെടിയേറ്റിരുന്നു. ബിജെപി നേതാവ് കമലേഷ് പാസ്വാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോ കഫീല് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഗോരഖ് പൂര് സര്ക്കാര് ആശുപത്രിയിലെ കൂട്ടശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി വാര്ത്തകളില് നിറഞ്ഞ വ്യക്തിയാണ് ഡോ. കഫീല് ഖാന്. പൊരത്വ നിയമത്തിനെതിരെ പ്രതികരിച്ച കഫീല് ഖാനെ കഴിഞ്ഞദിവസം യുപി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


