ദോക് ലാം ആവര്‍ത്തിക്കില്ലെന്നും പഞ്ചശീല തത്വങ്ങള്‍ക്കനുസരിച്ച് സമാധാനത്തിനായി പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ.

Last Updated :19 January 2024, 11:58 pm IST

News Now

ബെയ്ജിംഗ്: ദോക് ലാം സംഘര്‍ഷത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. ദോക് ലാം ആവര്‍ത്തിക്കില്ലെന്നും പഞ്ചശീല തത്വങ്ങള്‍ക്കനുസരിച്ച് സമാധാനത്തിനായി പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ.

ലോകത്തിലെ രണ്ട് നിര്‍ണായക ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് കൂടിക്കാഴ്ചയില്‍ ജിങ്പിങ് അഭിപ്രായപ്പെട്ടു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജിന്‍പിങ് പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അമ്പതു മിനിറ്റ് നീണ്ടുനിന്നു. ഇരു നേതാക്കളുടെ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

National News in Malayalam | Breaking India News | Samakalika