
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ഭോപ്പാല്: പത്തുരൂപ നല്കാത്തിന്റെ പേരില് സുഹൃത്തുക്കള് തീ കൊളുത്തിയ യുവാവ് മരിച്ചു. ഫെബ്രുവരി 22നായിരുന്നു ഉജ്ജൈനിലെ നാനാക്കേഡയില് യുവാവിനെ സുഹൃത്തുക്കള് തീ കൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ഗണേഷിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ഡോറിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് മരിച്ചത്. പ്രതികളായ സൂരജ്, ശുഭാമും ഗണേഷിനോട് പത്തുരൂപ ചോദിച്ചു. എന്നാല് പണം നല്കാന് ഇയാള് വിസമ്മതിച്ചതോടെ പ്രതികളിലൊരാള് ഗണേഷിന്റെ കൈയില് പെട്രോള് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിമിഷങ്ങള്ക്കുള്ളില് തീ പടര്ന്നു പിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.
യുവാക്കള് തീകൊളുത്തുന്നതിന്റെ വീഡിയോ സമീപത്തെ കെട്ടിടത്തിലുള്ള സിസി ടിവിയില് പതിഞ്ഞിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മതിയായ തെളിവുകള് സിസി ടിവിയില് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


