
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ന്യൂഡല്ഹി: വിവാദ സിനിമയായ പത്മാവത് മുസ്ലീങ്ങള് കാണരുത് എന്ന് ഓള് ഇന്ത്യ മജിലിസെ ഇത്തിഹാദുല് മുസ്ലീം നേതാവ് അസാവുദീന് ഒവൈസിയുടെ ആഹ്വാനം. ചിത്രം അസംബന്ധമാണെന്ന് ആരോപിച്ച ഒവൈസി സിനിമ കണ്ട് മുസ്ലീങ്ങള് സമയം പാഴാക്കരുതെന്നും ആവശ്യപ്പെട്ടു.
രണ്ട മണിക്കൂര് സിനിമ കാണാനല്ല നിങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാരണത്താല് പത്മാവത് കാണാന് പോകരുതെന്ന് ഹൈദരാബാദ് എംപി കൂടിയായ ഒവൈസി ആവശ്യപ്പെട്ടു.
പത്മാവത് സിനിമ പ്രദര്ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്്നം പരിഹരിക്കാന് 12 അംഗ കമ്മിറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രൂപം നല്കി. എന്നാല് മുത്തലാഖ് നിയമ വിരുദ്ധമാക്കുന്ന നിയമം നിര്മ്മിക്കുന്ന വേളയില് ആരുമായി കൂടിയോചന നടത്താന് പോലും മോദി തയ്യാറായില്ലെന്ന് ഒവൈസി ആരോപിച്ചു
സഞ്ജയ് ലീല ബന്സാലിയുടെ പത്മാവതിന്റെ പ്രദര്ശനം വിലക്കിയ വിവിധ സംസ്ഥാനങ്ങളുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. 25ന് ചിത്രം രാജ്യവ്യാപകമായി പ്രദര്ശിപ്പിക്കുന്നതിനും നിര്മ്മാതാക്കള്ക്ക് സുപ്രീംകോടതി അനുമതി നല്കി. ഇതിന് പിന്നാലെയാണ് അസാവുദ്ദീന് ഒവൈസിയുടെ ആഹ്വാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



