ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷക്കൂറുള്ളയാണ് കൊല്ലപ്പെട്ടത്

Last Updated :20 January 2024, 7:56 am IST

News Now

ജ​യ്പൂ​ര്‍: പാകിസ്ഥാൻ സ്വദേശിയായ തടവുകാരൻ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ർ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കൊല്ലപ്പെട്ടു. സഹതടവുകാർ ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ര​ണ്ട് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷക്കൂറുള്ളയാണ് കൊല്ലപ്പെട്ടത്. 

പു​ല്‍​വാ​മ ഭീകരാക്രമണമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ആ​ക്ര​മ​ണ​ത്തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ തടവുകാർ ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. 2017 ലാണ് ഷക്കൂറുള്ള ജയിലിലെത്തുന്നത്. തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലാകുന്നത്. 

സിയാൽകോട്ട് സ്വദേശിയായ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജയ്പൂർ സെൻട്രൽ ജയിലിൽ അടയ്ക്കുകയായിരുന്നു. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യി​രി​ക്കു​ന്ന​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക് സ്വ​ദേ​ശി​യാ​യ ത​ട​വു​കാ​ര​ന്‍ ഇ​ന്ത്യ​ന്‍ ജയി​ലി​ല്‍ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാൻ സ്വദേശിയായ തടവുകാരനെ കല്ലെറിഞ്ഞുകൊന്നു