
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

കൊല്ക്കത്ത : പശ്ചിമബംഗാളില് ബിജെപി പ്രവര്ത്തകന് മരിച്ച നിലയില്. ബംഗാളിലെ ജാര്ഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്ര് രമണ് സിംഗിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
കൊൽക്കത്തയിൽ നിന്ന് 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാമിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് രമണ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു.
പ്രവർത്തകൻെറ വീട്ടിൽ അതിക്രമിച്ച് കയറി തൃണമൂൽ കോൺഗ്രസ് സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവാർഗിയ പറഞ്ഞു. അതിനിടെ, സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ബി.ജെ.പി പ്രവർത്തകൻെറ മരണത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



