സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡ്, തുംകൊ നാ ഫൂല്‍ പായെംഗെ തുടങ്ങിയ  സിനിമകളില്‍ സഹനടന്‍ വേഷത്തിലെത്തി ശ്രദ്ധനേടിയ താരമാണ് ഇന്ദര്‍ കുമാര്‍.

Last Updated :19 January 2024, 11:57 pm IST

News Now

ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍(43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ദ്ധരാത്രി 12.30ഓടു കൂടിയാണ് ഹൃദയാഘാതമുണ്ടായതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 

സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡ്, തുംകൊ നാ ഫൂല്‍ പായെംഗെ തുടങ്ങിയ  സിനിമകളില്‍ സഹനടന്‍ വേഷത്തിലെത്തി ശ്രദ്ധനേടിയ താരമാണ് ഇന്ദര്‍ കുമാര്‍. ഇപ്പോള്‍ പ്രേം എം ഗിര്‍ധാനി സംവിധാനം നിര്‍വഹിച്ച ഫടി പഠി ഹേ യാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

എക്ത കപൂറിന്റെ ക്യൂംകി സാസ് ഭി കബി ബഹു തി മിഹിര്‍ വിരാനി എന്ന നെടുനീള ടിവി സീരിയലില്‍ ഇന്ദര്‍ കുമാര്‍ വേഷമിട്ടിരുന്നു. സ്മൃതി ഇറാനി അഭിനയിച്ചിട്ടുള്ള ഈ സീരിയലില്‍ മിഹിര്‍ വിറാനി എന്ന കഥാപാത്രത്തെയാണ് ഇന്ദര്‍ അവതരിപ്പിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബോളിവുഡ് താരം ഇന്ദര്‍ കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചു