തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസ്ര ബിജെപിയില്‍ 

Last Updated :20 January 2024, 7:57 am IST

News Now

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബംഗാളില്‍ തൃണമൂല്‍  കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പാര്‍ട്ടി എംപി  അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്.

ബിര്‍ഭം ജില്ലയിലെ ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. വിശ്വഭാരതി യൂണിവേഴ്‌സിറ്റയിലെ അധ്യാപകനായ ഹസ്ര 2014ലാണ് ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. സമീപകാലങ്ങളിലാണ് തൃണമൂല്‍ പാര്‍ട്ടിക്കെതിരെയും നേതാക്കന്‍മാര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഹസ്രയെ ശാസിച്ചിരുന്നു.

എംപിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ തൃണമൂല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഡോ. രാം ചന്ദ്ര ദോമിനെ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഹസ്ര പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ കുത്തകമണ്ഡലമായ ബോല്‍പ്പൂരില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി ഏഴുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ എംപി ബിജെപിയില്‍