
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

മുംബൈ: രാജ്യം ആശങ്കയോടെ ഉറ്റുനോക്കുന്ന മഹാരാഷ്ട്രയില് ഇന്നും രോഗവ്യാപനത്തില് കുറവില്ല. 24 മണിക്കൂറിനിടെ 2739 പേര്ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ കൊറോണ വൈറസ് ബാധയേറ്റ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 82968 ആയി ഉയര്ന്നു. ഇതില് 37390 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടത് നേരിയ ആശ്വാസം നല്കി.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 120 പേര്ക്കാണ് കോവിഡ് ബാധയെ തുടര്ന്ന് ജീവന് നഷ്ടമായത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 2969 ആയി ഉയര്ന്നു. ഇന്നുമാത്രം 2234 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ഗുജറാത്തില് 24 മണിക്കൂറിനിടെ 498 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില് 29 പേര്ക്ക് കൂടി ജീവന് നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ് കണക്കുകള് വ്യക്തമാക്കുന്നു.
നിലവില് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 20000ലേക്ക്് അടുക്കുകയാണ്. 19617 പേര്ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇതുവരെ 1219 പേര് കൊറോണ വൈറസ് ബാധയെ തുടര്ന്ന് മരിച്ചതായും സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. പശ്ചിമബംഗാളില് ഒരു ദിവസത്തിനിടെ 435 പേര്ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7738 ആയി ഉയര്ന്നു. മരണസംഖ്യ 311 ആയി ഉയര്ന്നതായും ആരോഗ്യവകുപ്പ് കണക്കുകള് വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലും കര്ണാടകയിലും കോവിഡ് വ്യാപനം തുടരുകയാണ്. തമിഴ്നാട്ടില് ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമധികം കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1458 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില് 19 പേര്ക്ക് കൂടി ജീവന് നഷ്ടമായതായി സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു.
ചെന്നൈയില് മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 30,000 ആയി. സംസ്ഥാനത്ത് ഏറ്റവും മോശപ്പെട്ട സ്ഥിതി ചെന്നൈ നഗരത്തിലാണ്.
അതേസമയം അയല് സംസ്ഥാനമായ കര്ണാടകയും വ്യത്യസ്തമല്ല. ഇന്ന് 378 പേര്ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000കടന്നു. 5213 പേര്ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 59 ആയി ഉയര്ന്നതായും കര്ണാടക സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു.
ഇന്ന് മാത്രം 280 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1968 ആയി. 3184 പേരാണ് വിവിധ ആശുപത്രികളില് ചികിത്സയില് കഴിയുന്നത്. പുതുതായി രണ്ടുപേര്ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്ന്ന് മരണം സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


