
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

മുംബൈ : മഹാരാഷ്ട്രയിലെ മുംബൈയില് 21 മാധ്യമപ്രവര്ത്തകര്ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ചാനല് റിപ്പോര്ട്ടര്മാര്ക്കും ക്യാമറാമാന്മാര്ക്കും ഉള്പ്പെടെയാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. മണിക്കൂറുകള്ക്കിടെ 552 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്ത മഹാരാഷ്ട്രയില് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. 24 മണിക്കൂറിനിടെ 12 പേര് കൂടി മരിച്ചതോടെ മഹാരാഷ്ട്രയില് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്ന്നു.
തമിഴ് ചാനലിലെ ഒരു മാധ്യമപ്രവര്ത്തകന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസ് ഡെസ്കില് ജോലി ചെയ്തിരുന്ന മാധ്യമപ്രവര്ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്ന്ന് ന്യൂസ് ഡെസ്കില് ജോലി ചെയ്തിരുന്ന മാധ്യമപ്രവര്ത്തകരെയും മറ്റ് ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. തമിഴ്നാട്ടില് ഇതുവരെ മൂന്നു മാധ്യമപ്രവര്ത്തകര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


