കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്

Last Updated :20 January 2024, 8:24 am IST

News Now

ന്യൂഡല്‍ഹി : മുതിര്‍ന്ന ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഐസിഎംആര്‍ ആസ്ഥാനം അടച്ചു. കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് കെട്ടിടത്തിലേക്ക് കയറാന്‍ അനുമതിയുള്ളത്. അണുവിമുക്തമാക്കിയ ശേഷം ഐസിഎംആര്‍ ഓഫീസ് മറ്റന്നാള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥര്‍ ഒഴിച്ചുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍ കഴിഞ്ഞയാഴ്ച ഐസിഎംആര്‍ കെട്ടിടത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. മുംബൈയില്‍ നിന്നുമാണ് ഇദ്ദേഹം യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയത്.

യോഗത്തില്‍ നീതി ആയോഗം അംഗം ഡോ. വിനോദ് പോള്‍, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ. ആര്‍ ആര്‍ ഗംഗാഖേദ്കര്‍ തുടങ്ങിയവര്‍ കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞനൊപ്പം യോഗത്തില്‍ സംബന്ധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുതിര്‍ന്ന ശാസ്ത്രജ്ഞന് കോവിഡ് ; ഐസിഎംആര്‍ ആസ്ഥാനം അടച്ചു