
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ന്യൂഡല്ഹി: മുന് ബിഹാര് മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്നു രാവിലെ ഡല്ഹിയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.
ബിഹാര് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നിട്ടുള്ള ജഗന്നാഥ് മിശ്ര ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും ജനകീയനും കരുത്തനുമായ കോണ്ഗ്രസ് നേതാവായിരുന്നു. പിന്നീട് കോണ്ഗ്രസ് വിട്ട അദ്ദേഹം എന്സിപിയിലും ജെഡിയുവിലും എത്തി.
കാലിത്തീറ്റ കുംഭകോണ കേസില് ലാലു പ്രസാദ് യാദവിനൊപ്പം പ്രതിയായിരുന്ന ജഗന്നാഥ് മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ജഗന്നാഥ് മ്ിശ്രയുടെ നിര്യാണത്തില് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്, ഗവര്ണര് ഫഗു ചൗഹാന് തുടങ്ങി ഒട്ടേറെ നേതാക്കള് അനുശോചനം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



