ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്

Last Updated :20 January 2024, 8:18 am IST

News Now

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് യോഗി ഈ നേട്ടത്തിന് അര്‍ഹനാവുന്നത്.

അതേസമയം രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രിയും ഇടം പിടിച്ചില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമാണ് രണ്ടാം സ്ഥാനത്ത്. പതിനൊന്ന് ശതമാനം വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. പത്തുശതമാനം ആളുകളാണ് നിതീഷിനെ പിന്തുണച്ചത്.

19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. 12,141 പേരില്‍ നിന്നാണ് ഡാറ്റ സ്വീകരിച്ചത്. നഗരപ്രദേശങ്ങളില്‍ 33 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 67 ശതമാനം പേരുമാണ് സര്‍വെയില്‍ പങ്കെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യോഗി ആദിത്യനാഥ് മികച്ച മുഖ്യമന്ത്രി; സര്‍വെ റിപ്പോര്‍ട്ട്