
News Now
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുമായി ചേര്ന്ന് ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും സീറ്റില് മത്സരിച്ചാല് ആ മണ്ഡലത്തില് കൂടുതല് ശ്രദ്ധ കൊടുക്കേണ്ടിവരും. ഇത് സഖ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതി സ്ഥാര്ത്ഥിയാകാനില്ല എന്ന തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ ഉത്തര്പ്രദേശില് 38 സീറ്റുകളില് ബിഎസ്പിയും 37 സീറ്റുകളില് എസ്പിയും മത്സരിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല് മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നു.
മായാവതി ഉള്പ്പെടെയുള്ള ബിഎസ്പിയിലെയും എസ്പിയിലെയും പ്രമുഖ നേതാക്കള് മത്സരിക്കാന് സാധ്യതയുള്ള ഏഴ് മണ്ഡലങ്ങള് ഒഴിച്ചിട്ടാണ് കോണ്ഗ്രസും സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള് കൊഴുക്കുന്നനതിനിടെയാണ് മായാവതിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്.
Bahujan Samaj Party (BSP) Chief Mayawati: I will not contest the Lok Sabha elections. pic.twitter.com/88oGmtd6Ww
â ANI UP (@ANINewsUP) March 20, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


