വധു 13കാരി; വരന്റെ പ്രായം 35! മാതാപിതാക്കൾക്കെതിരെ കേസ്

Last Updated :20 January 2024, 8:28 am IST

News Now

ശ്രീന​ഗർ: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ 35കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ കേസ്. ജമ്മു കശ്മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംന​ഗർ പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മാതാപിതാക്കളുൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 

കട്വാൾട്ട് ​ഗ്രാമത്തിലെ ​ഗ്രാമ മുഖ്യനാണ് 13 വയസുള്ള പെൺകുട്ടിയെ 35 വയസുളള വ്യക്തിക്ക് നിർബന്ധിതമായി വിവാഹം കഴിച്ചു കൊടുക്കാൻ നിർബന്ധിക്കുന്നതായി വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെൺകുട്ടിക്ക് 13 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായെന്ന് ഉദ്ധംപൂർ‌ എസ്എസ്പി സർ​ഗുൺ ശുക്ല പറ‍ഞ്ഞു.  

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, അയാളുടെ മാതാപിതാക്കൾ എന്നിവരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ബാല വിവാഹ നിരോധന നിയമപ്രകാരമാണ് രാംന​ഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വധു 13കാരി; വരന്റെ പ്രായം 35! മാതാപിതാക്കൾക്കെതിരെ കേസ്