രാവിലെ 8.50ന് ലാൻഡറിലെ പ്രൊപ്പൽഷൻ എൻജിൻ നാല് സെക്കന്‍റ് ജ്വലിപ്പിച്ചാണ് ഭ്രമണപഥ താഴ്ത്തൽ പൂർത്തിയാക്കിയത്. 

Last Updated :20 January 2024, 8:05 am IST

News Now

ബംഗളൂരു:  ചന്ദ്രയാന്‍ 2 ദൗത്യം അതിന്റെ അന്തിമ ഘട്ടത്തിലേക്ക്. ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരം തുടങ്ങിയ ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

രാവിലെ 8.50ന് ലാൻഡറിലെ പ്രൊപ്പൽഷൻ എൻജിൻ നാല് സെക്കന്‍റ് ജ്വലിപ്പിച്ചാണ് ഭ്രമണപഥ താഴ്ത്തൽ പൂർത്തിയാക്കിയത്.  ചന്ദ്രനില്‍ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ ഇപ്പോഴുള്ളത്.

Story image

അടുത്ത ഭ്രമണപഥം താഴ്ത്തല്‍ നാളെ ഉച്ചയ്ക്ക് ശേഷം 3.30 നും 4.30നും മധ്യേ നടക്കും. ഓര്‍ബിറ്ററും ലാന്‍ഡറും കുഴപ്പങ്ങളൊന്നുമില്ലാതെ അതിന്റെ യാത്രയിലാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലാണ് ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. ചന്ദ്രയാന്‍ പേടകത്തില്‍ നിന്ന് സപ്തംബര്‍ രണ്ടിനാണ് ഒര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പ്പെട്ടത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ വിജയകരം