വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

Last Updated :20 January 2024, 8:29 am IST

News Now

മുംബൈ: വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദിപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു. വിഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപ വഴിവിട്ടു വായ്പ നൽകിയെന്നാണു കേസ്. 

ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കൾ ഉൾപ്പെടെയുള്ള  78 കോടിയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം കണ്ടുകെട്ടിയിരുന്നു.


കേസിൽ, ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും വസതികളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇടപാടിൽ വിഡിയോകോൺ ഗ്രൂപ് മേധാവി വേണുഗോപാൽ ധൂതിനെതിരെയും കേസുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായത് ദീപക് കോച്ചർ ആണെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തിൽ സിബിഐയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീഡിയോകോണ്‍ വായ്പാതട്ടിപ്പ്: ദീപക് കൊച്ചാര്‍ അറസ്റ്റില്‍