ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം.

Last Updated :19 January 2024, 11:58 pm IST

News Now

ന്യൂഡെല്‍ഹി: സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് ഡെല്‍ഹിയില്‍ 12 വയസുകാരനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം ഗണേഷ് നഗറിലേക്ക് നടന്നു പോവുകയായിരുന്നു കുട്ടിയെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ സ്വവര്‍ഗാനുരാഗി എന്ന് വിളിക്കുകയായിരുന്നു.

കുട്ടി ഇതിനോട് പ്രതികരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടങ്ങുന്നത്. പ്രദേശവാസികള്‍ ഇടപെട്ട് ഇരുകൂട്ടരെയും സമാധാനിപ്പിച്ചതിനെത്തുടര്‍ന്നു ബൈക്കിലെത്തിയവര്‍ തിരിച്ച് പോയി. 

എന്നാല്‍ കുട്ടിയുടെ പിതാവിന്റെ കടയിലേക്ക് അവര്‍ കൂടുതല്‍ ആളുകളുമായെത്തി കുട്ടിയെയും സഹോദരനെയും പിതാവിനെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദിക്കുകയായിരുന്നു. കല്ലുകളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കേസ് റജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയെന്നാണ് വിവരം.
 

സ്വവര്‍ഗാനുരാഗിയാണെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂരമര്‍ദനം