
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ന്യൂഡല്ഹി: രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത് ആഘോഷമാക്കി കോണ്ഗ്രസ് പ്രവര്ത്തകര്. പടക്കം പൊട്ടിച്ചും നമ്പര് 10 ജന്പഥിന് മുന്നില് ചെണ്ടയും വാദ്യമേളങ്ങളോടെയുമാണ് പ്രവര്ത്തകര് രാഹുലിന്റെ ലോക്സഭയിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്.
പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയും രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. 'ഇന്ത്യ' മുന്നണി യോഗത്തില് കോണ്ഗ്രസ് കോണ്ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര് രഞ്ജന് ചൗധരി പാര്ട്ടി പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെക്ക് മധുരം നല്കി.
#WATCH | I.N.D.I.A alliance leaders celebrate following restoration of Lok Sabha membership of Congress leader Rahul Gandhi.
â ANI (@ANI) August 7, 2023
(Source: AICC) pic.twitter.com/vaVwBcreYM
തുടര്ന്ന് ഖാര്ഗെ 'ഇന്ത്യ' മുന്നണിയുടെ നേതാക്കള്ക്ക് മധുരം വിതരണം ചെയ്തു. രാഹുല്ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള സ്പീക്കറുടെ തീരുമാനത്തില് ഏറെ സന്തോഷമുണ്ടെന്ന് മുന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.
#WATCH | Celebrations underway outside 10 Janpath in Delhi as Lok Sabha Secretariat restores Lok Sabha membership of party leader Rahul Gandhi pic.twitter.com/piqBayhKWS
â ANI (@ANI) August 7, 2023
അപകീർത്തിക്കേസിൽ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം ലോക്സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



