സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. 

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:26 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 10 ആയി. 10 പേര്‍ക്ക് പരിക്കേറ്റു. അരിയല്ലൂര്‍ ജില്ലയിലെ വെട്രിയൂര്‍ വിരാഗളൂരിലെ സ്വകാര്യ പടക്ക നിര്‍മാണ ശാലയില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനം നടന്നത്. 

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. 

പരിക്കേറ്റവര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്‌ഫോടന സമയത്ത് 30 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ പടക്ക ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates