പോഷകാഹാര കുറവ്, ആശുപത്രിയില്‍ ഒരു ദിവസത്തിനിടെ മരിച്ചത് 10 നവജാത ശിശുക്കള്‍; അന്വേഷണം 

പശ്ചിമ ബംഗാളില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 24 മണിക്കൂറിനകം 10 നവജാതശിശുക്കള്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 24 മണിക്കൂറിനകം 10 നവജാതശിശുക്കള്‍ മരിച്ചു. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. മിക്ക കുഞ്ഞുങ്ങള്‍ക്കും തൂക്കകുറവ് ഉണ്ടായിരുന്നു.

സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജംഗിപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ നിന്നാണ് കുഞ്ഞുങ്ങളെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 'ഞങ്ങള്‍ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവിടെ കൊണ്ടുവന്ന എല്ലാ കുട്ടികളും ഇതിനകം തന്നെ ഭാരക്കുറവുള്ളവരായിരുന്നു. തുടര്‍ന്നായിരുന്നു മരണം. അവരെ ഈ ആശുപത്രിയില്‍ എത്തിക്കാന്‍ 5-6 മണിക്കൂര്‍ എടുത്തതിനാല്‍ അവരെ രക്ഷിക്കാന്‍ പ്രയാസമായിരുന്നു. രോഗികളുടെ പെട്ടെന്നുള്ള കടന്നുകയറ്റം ഇതിനകം തന്നെ അമിതഭാരമുള്ള മെഡിക്കല്‍ കോളേജിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്'-  മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

'പ്രാഥമിക അന്വേഷണത്തില്‍ മിക്ക കുട്ടികള്‍ക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായും 300-500 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഒരു കുഞ്ഞിന് ജനനം മുതല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രശസ്ത ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്'- മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അമിത് ദാന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now