വീഡിയോ കണ്ട് സാഹസികപ്രകടനം നടത്താന്‍ ശ്രമം; കയര്‍ കഴുത്തില്‍ കുരുങ്ങി 10വയസുകാരന്‍ മരിച്ചു

ബുധനാഴ്ച വൈകീട്ട് അമ്മയോടൊപ്പം മുറിയിലിരിക്കവെ സ്‌കിപ്പിങ്ങില്‍ സാഹസിക പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:03 am IST
Edited by :migrator


ന്യൂഡല്‍ഹി: വീഡിയോ കണ്ട് സ്‌കിപ്പിങ്ങ് റോപ്പില്‍ സാഹസിക പ്രകടനം നടത്താന്‍ ശ്രമിച്ച പത്തുവയസുകാരന് ദാരുണാന്ത്യം. വടക്കന്‍ ഡല്‍ഹിയിലെ കാര്‍ത്താര്‍ നഗര്‍പ്രദേശത്ത് ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

കുട്ടി സാഹസികപ്രകടനങ്ങളുടെ നിരവധി വീഡിയോ കാണാറുണ്ട്. ബുധനാഴ്ച വൈകീട്ട് അമ്മയോടൊപ്പം മുറിയിലിരിക്കവെ സ്‌കിപ്പിങ്ങില്‍ സാഹസിക പ്രകടനം നടത്താന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ബോധരഹിതനായി താഴെ വീണ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. അപകടമരണമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now