അശ്ലീല വീഡിയോക്ക് അടിമ; 17കാരന്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; വീട്ടിനുള്ളില്‍ കെട്ടിത്തൂക്കി

അശ്ലീല വീഡിയോ കണ്ടതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST

റാഞ്ചി: പത്തുവയസുകാരിയെ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ശനിയാഴ്ചയാണ് പത്തുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തി. 

അയല്‍വാസിയായ പതിനേഴുകാരനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്ത് കെട്ടിത്തൂക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി മൊബൈല്‍ ഫോണില്‍  അശ്ലീല വീഡിയോ കാണുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. അശ്ലീല വീഡിയോ കണ്ടതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഈ വിവരം വീട്ടുകാരോട് പറയുമെന്ന് ഭയപ്പെട്ട ഇയാള്‍ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ടെറസിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയെ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; പീഡിപ്പിച്ചത് ബൈക്ക് ടാക്‌സി ഡ്രൈവറും കൂട്ടുകാരനും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now