മധ്യപ്രദേശില്‍ 11കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11കാരന് ദാരുണാന്ത്യം. കളിപ്പാവയുടെ വാല്‍ കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടിയാകാം മരണമെന്ന് പൊലീസ് പറയുന്നു.

ഭോപ്പാലിലാണ് സംഭവം. അമ്മാവന്റെ കൂടെ താമസിക്കുന്ന 11കാരനാണ് കളിക്കിടെ അബദ്ധത്തില്‍ മരിച്ചത്. ബന്ധുക്കള്‍ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് അമ്മാവന്റെ രണ്ടും മൂന്നും വയസുള്ള കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുത്ത വീട്ടിലെ 12കാരി കളിക്കാനായി വീട്ടില്‍ വന്ന സമയത്ത് 11കാരനെ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു.

വീട്ടില്‍ എത്തിയ അമ്മാവന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴുത്തില്‍ കളിപ്പാവയുടെ വാല്‍ കുരുങ്ങിയ നിലയിലാണ് 11കാരനെ കണ്ടെത്തിയത്. അബദ്ധത്തില്‍ വാല്‍ കഴുത്തില്‍ മുറുകിയതാകാമെന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates