വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ, തീ പടര്‍ന്ന് 12കാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

മുംബൈ: വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ, തീ പടര്‍ന്ന് 12കാരന്‍ മരിച്ചു. സംഭവസമയത്ത് കുട്ടിയുടെ അടുത്തുണ്ടായിരുന്ന മുത്തശ്ശിക്ക് നേരിയ പൊള്ളലേറ്റു.

നാഗ്പൂരിലാണ് സംഭവം. സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കോളനിയിലെ നിവാസിയാണ് കുട്ടി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് ഒന്നര വയസുള്ളപ്പോള്‍ മുതല്‍ പിരിഞ്ഞുകഴിയുകയാണ് മാതാപിതാക്കള്‍. കഴിഞ്ഞ 11 വര്‍ഷമായി മുത്തശിയുടെ കൂടെയാണ് കുട്ടി.

 മുത്തശ്ശിയും മരുമകളും തിടുക്കപ്പെട്ട് അടുക്കള ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. വീട്ടുകാരെ ഭയപ്പെടുത്താനായി ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെയാണ് തീപടര്‍ന്നത്. നിരന്തരം കുട്ടിയെ താക്കീത് ചെയ്‌തെങ്കിലും വീട്ടുകാരെ കളിപ്പിക്കാനായി ഗ്യാസ് സിലിണ്ടറിനെ സ്റ്റൗവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പൈപ്പ് തുടര്‍ച്ചയായി ഊരിമാറ്റിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates