വയറുവേദനയെ തുടര്‍ന്ന് 17കാരി ആശുപത്രിയില്‍; കുഞ്ഞിന് ജന്മം നല്‍കി; 12കാരന്‍ അറസ്റ്റില്‍
ആശുപത്രിയില്‍ എത്തിച്ച അന്നുതന്നെ 17കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ചെന്നൈ: 17കാരി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ 12കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പച്ചപ്പോഴാണ് കൗമാരക്കാരി ഒന്‍പത് മാസം ഗര്‍ഭിണായാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ആശുപത്രിയില്‍ എത്തിച്ച അന്നുതന്നെ 17കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പന്ത്രണ്ടുകാരനാലാണ് താന്‍ ഗര്‍ഭിണിയായതെന്ന കാര്യവും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ പോക്‌സോ നിയമപ്രകാരം കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവൈനല്‍ ഹോമിലേക്ക് അയച്ചു.
അതേസമയം പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് മറ്റാരെങ്കിലും ഉത്തരവാദികളാണോയെന്നും ഗര്‍ഭിണിയാണെന്ന കാര്യം കുട്ടിയും വീട്ടുകാരും അറിയാതെ പോയത് എങ്ങനെയാണെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



