മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; രാജ്യത്തെ ആദ്യ അതിവേഗ മെട്രോ നാളെ ട്രാക്കിലേക്ക്- വിഡിയോ

82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും.

Meerut metro
Meerut metrosource: x
Edited by :dhanojam
Last Updated :21 ഫെബ്രുവരി 2026, 11:39 am IST

ന്യൂഡല്‍ഹി: 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും. മീററ്റ് മെട്രോയും റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റവും ഒരേ ട്രാക്കിലൂടെയാണ് ഓടുക. ഞായറാഴ്ച മീററ്റ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശതാബ്ദി നഗര്‍ നമോ ഭാരത് സ്റ്റേഷനിലാണ് മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്‌ലാഗ് ഓഫ് ചെയ്യുക. അവിടെ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി മെട്രോ യാത്ര നടത്തും.

ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ (ആര്‍ആര്‍ടിഎസ്) ശേഷിക്കുന്ന ഭാഗങ്ങളാണ് നാളെ മോദി ഉദ്ഘാടനം ചെയ്യുന്ന ഒന്ന്. ഇതില്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനും ന്യൂ അശോക് നഗറും തമ്മിലുള്ള 5 കിലോമീറ്റര്‍ ഭാഗവും മീററ്റ് സൗത്തിനും ഉത്തര്‍പ്രദേശിലെ മോദിപുരത്തിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ഭാഗവും ഉള്‍പ്പെടുന്നു.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ രൂപകല്‍പ്പന ചെയ്ത നമോ ഭാരത് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ദ്രുത ഗതാഗത സംവിധാനമാണ്. സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍, മീററ്റ് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെ ഡല്‍ഹിയുമായി വേഗത്തില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഗതാഗത സംവിധാനം.

ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍, ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈന്‍, വീര്‍ ഹഖീഖത്ത് റായ് ഐഎസ്ബിടി, റിംഗ് റോഡ് എന്നിവയെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മള്‍ട്ടി-മോഡല്‍ ഹബ്ബായി സരായ് കാലേ ഖാന്‍ മാറും. കമ്മീഷന്‍ ചെയ്യുന്ന മറ്റ് മൂന്ന് നമോ ഭാരത് സ്റ്റേഷനുകളായ ശതാബ്ദി നഗര്‍, ബീഗംപുള്‍, മോഡിപുരം എന്നിവ മീററ്റിലാണ്. രാജ്യത്ത് ആദ്യമായി നമോ ഭാരതിന്റെ അതേ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മീററ്റ് സൗത്തിനും മോദിപുരത്തിനും ഇടയിലുള്ള മീററ്റ് മെട്രോ സര്‍വീസാണ് മോദി ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തേത്.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായിരിക്കും മീററ്റ് മെട്രോ. പരമാവധി പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയിരിക്കും. മുഴുവന്‍ റൂട്ടും വെറും 30 മിനിറ്റിനുള്ളില്‍ മെട്രോ പൂര്‍ത്തിയാക്കും. എല്ലാ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പുകളിലും നിര്‍ത്തിയാണ് 30 മിനിറ്റിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുക. നമോ ഭാരത്, മീററ്റ് മെട്രോ എന്നിവയുടെ സുഗമമായ സംയോജനം അതിവേഗ ഇന്റര്‍സിറ്റി യാത്രയും വേഗത്തിലുള്ള ഇന്‍ട്രാ സിറ്റി യാത്രയും ഉറപ്പാക്കും.

News Now

Summary

120 Km Per Hour, 3 Coaches: India To Get Fastest Metro System In Meerut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates