
അങ്കമാലി വരെ 15 സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

കൊച്ചി: കൊച്ചി മെട്രോയുടെ അങ്കമാലിയിലേക്കുള്ള പാത വരുന്നതോടെ എറണാകുളം ജില്ലയുടെ വടക്കന്‍ മേഖലയില്‍ വന്‍ വികസനക്കുതിപ്പാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോള്‍ വിമാനം, റെയില്‍, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റിയാകും. മൂന്നാം ഘട്ട മെട്രോപ്പാതയുടെ രൂപരേഖ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.
ആലുവയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. അങ്കമാലിക്കായി നാല് അലൈന്‍മെന്റുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ എയര്‍പോര്‍ട്ട് വഴിയുള്ള പാതയാണ് നിലവില്‍ പരിഗണനയിലുള്ളത്. ആലുവയില്‍ നിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുമാണ് മെട്രോപ്പാത. എയര്‍ പോര്‍ട്ടിന് ശേഷം വീണ്ടും റോഡിന് മുകളിലൂടെ പാത കടന്നുപോകും.
15 സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്ഷന്, എല്‍.എഫ്. ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണത്.
മെട്രോയെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്. ഇതിനായി വളരെ നേരത്തെ തന്നെ ഗതാഗതപഠനമുള്‍പ്പെടെ നടത്തിയിരുന്നു. അങ്കമാലി റൂട്ട് യാഥാര്‍ഥ്യമായാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kochi Metro route to Angamaly; 15 stations, route via airport under consideration
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





