
14 വയസുകാരിക്ക് അവളുടെ പ്രവൃത്തികള്‍ മനസ്സിലാക്കാനുള്ള അറിവുണ്ട്; പോക്സോ കേസ് പ്രതിക്ക് ജാമ്യം
തനിക്ക് അറിയാമെന്നും പ്രതിക്കൊപ്പം 3 പകലും 3 രാത്രിയും ഒരുമിച്ച് താമസിച്ചുവെന്നും ഇരുവരും മൊഴി നല്‍കിയിരുന്നു. ഇതും കോടതി പരിഗണിച്ചു.

മുംബൈ: 14 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 24 കാരന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയും ആണ്‍കുട്ടിയും സ്വമേധയാ ഒരുമിച്ച് നാല് ദിവസം താമസിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അവളുടെ പ്രവൃത്തിയുടെ അര്‍ഥം അറിയാന്‍ മതിയായ അറിവും കാര്യശേഷിയുമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
പ്രതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും തന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിയാമെന്നും പ്രതിക്കൊപ്പം 3 പകലും 3 രാത്രിയും ഒരുമിച്ച് താമസിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മാതാപിതാക്കളുടെ അറിവില്ലാതെയാണ് പെണ്‍കുട്ടി കാമുകനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി താമസിച്ചത്.
പോക്സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ കര്‍ശനമാണെങ്കിലും പ്രതിക്കു ജാമ്യം നല്കുന്നതിനു തടസ്സമല്ലെന്ന് കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍



