ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

2024ൽ കല്ലടിക്കോടാണ് കേസിന് ആസ്പദമായ സംഭവം

Sexual assault government employee Rigorous imprisonment
സുനിൽ, Sexual assault
Last Updated :9 October 2026, 10:06 pm IST

പാലക്കാട്: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവ്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ തൃക്കടീരി സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനിൽ വില്ലയിൽ സുനിലിനാണ് (49) അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിലുണ്ട്. 2024ൽ കല്ലടിക്കോടാണ് കേസിന് ആസ്പദമായ സംഭവം.

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശ് എം പിള്ളയാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സന്ദീപ് ഹാജരായി. സബ് ഇൻസ്പെക്ടർമാരായ എംവി ജോർജ്ജ്, വി നിജാം, എസ് സി പി ഒ ശൈലജ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

News Now

Summary

Sexual assault against girl during bus journey; Rigorous imprisonment and fine for government employee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates