
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗത്തില് നിന്ന് മകനെ രക്ഷിക്കാന് അമ്മയുടെ 'അറ്റകൈ പ്രയോഗം'. 15കാരനായ മകനെ ഇലക്ട്രിക് പോസ്റ്റില് കെട്ടിയിട്ട് അമ്മ കണ്ണില് മുളകു തേച്ചു. കഞ്ചാവ് ഉപയോഗിക്കില്ലെന്ന് മകന് ഉറപ്പുനല്കുന്നതുവരെ അമ്മ പിന്മാറാന് തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങള് വ്യാപകമായാണ് പ്രചരിക്കുന്നത്.
തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവിന് അടിമയായ മകന് പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില് മുളകു തേക്കാന് അമ്മ മുതിര്ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണില് മുളകു തേക്കാന് അമ്മ ശ്രമിക്കുന്നത് വിഡിയോയില് കാണാം. മകന് പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.
A Unique Treatment From a Mother to her Son For being a #GANJA Addict at the age of Just 15 Years....
â Poley_Adiripoley (@poleyadiripoley) April 4, 2022
Incident Took Place at Kodad In Suryapet of #Telangana #Hyderabad #Drugs #Students pic.twitter.com/Df61lM5qyo
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നല്കുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. അമ്മയുടെ പ്രവൃത്തിയെ സമൂഹമാധ്യമങ്ങളില് ഒരുവിഭാഗം ആളുകള് അനുകൂലിക്കുമ്പോള്, മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്ന മറുവാദവുമുണ്ട്.
ഒരു വാര്ത്ത കൂടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
