തെരുവിലേക്ക് വലിച്ചിഴച്ച് കഴുത്തില്‍ 60 തവണ കുത്തി; മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹത്തിന് അരികില്‍ 16കാരന്റെ 'ആഹ്ലാദ നൃത്തം'; കിരാതം

ഡല്‍ഹി തെരുവില്‍ വച്ച് 18കാരനെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കുത്തിക്കൊന്നു

മൃതദേഹത്തിന് അരികിൽ ആഹ്ലാദ പ്രകടിപ്പിക്കുന്ന 16കാരൻ, സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍18കാരനെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കുത്തിക്കൊന്നു. കഴുത്തുഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം 60 തവണയാണ് 18കാരനെ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെ മൃതദേഹത്തിന് അരികില്‍ നിന്ന് 16കാരന്‍ നൃത്തം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

വടക്കന്‍ ഡല്‍ഹിയില്‍ രാത്രിയിലാണ് സംഭവം. മോഷണവുമായി ബന്ധപ്പെട്ടാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. മോഷണശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ 18കാരനെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തുഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം തെരുവിലെ ഇടുങ്ങിയ ഭാഗത്തേയ്ക്ക് 18കാരനെ വലിച്ചിഴച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. 18കാരന്റെ കഴുത്തിലാണ് ആവര്‍ത്തിച്ച് കുത്തിയത്. മരണം ഉറപ്പാക്കുന്നത് വരെ കുത്തിയതായും പൊലീസ് പറയുന്നു.

മരിച്ച ശേഷം 18കാരന്റെ തലയില്‍ തൊഴിച്ച ശേഷമാണ് 16കാരന്‍ മൃതദേഹത്തിന് അരികില്‍ നിന്ന് നൃത്തം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായും പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച 350 രൂപ തിരിച്ചുപിടിക്കാന്‍ 18കാരന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് 16കാരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now