
News Now
20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുന്‍പാണ് ഇവരെ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അരുണാചലിലെ കുരുംഗ് കുമേ ജില്ലയില്‍ റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളില്‍ 19 പേരെയാണ് കാണാതായത്. അതിനിടെ കാണാതായെന്ന് കരുതുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കുമേ നദിയില്‍ നിന്ന് ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യവും അന്വേഷിച്ചു വരികയാണ്.
അസമില്‍ നിന്നുള്ളവരാണ് കാണാതായ തൊഴിലാളികള്‍. കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്ടറാണ് പരാതി നല്‍കിയത്.
അതേസമയം ബലി പെരുന്നാളിന് നാട്ടിലേക്ക് പോകാന്‍ കോണ്‍ട്രാക്ടര്‍ അനുവദിച്ചില്ലെന്നും ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ ജൂലൈ അഞ്ചിന് നാട്ടിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കി കോണ്‍ട്രാക്റ്റര്‍ ജൂലൈ 13നാണ് പരാതി നല്‍കിയത്. പൊലീസ് അന്വേഷണം തുടരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


