നഴ്‌സിങ് സ്വപ്‌നത്തിന് സഹായിച്ചു; ബംഗളുരൂവിലെത്തിയ 19കാരിയെ ബലാത്സംഗം ചെയ്തു കൊന്നു; അഡ്മിഷന്‍ എടുത്തുകൊടുത്ത യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:34 am IST

ബംഗളുരൂ: അസമില്‍ നിന്ന് നഴ്‌സിങ് പഠനത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാരേപേട്ട എംപി  അബ്ദുള്‍ ഖാലിക് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു.

പെണ്‍കുട്ടിയുടെ കോളജിലെ വിദ്യാര്‍ഥി അനിസുര്‍ റഹ്മാനാണ് പിടിയിലായ പ്രതി. പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്. അനിസൂര്‍ വഴിയാണ് പെണ്‍കുട്ടി കോളജില്‍ അഡ്മിഷന്‍ ശരിയാക്കിയത്.

പ്രതിയ്‌ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും കേസിലെ പ്രതിയും പര്‌സപരം അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now