
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടുമണിയോടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമീപത്തെ ചേരിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടുമണിയോടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
STORY | Fire breaks out at slum in Delhi's Rohini, 2 dead
— Press Trust of India (@PTI_News) April 27, 2025
READ: https://t.co/VevB5J76eE
VIDEO |
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/bqWetWWU2v
ചേരിയില്‍ നിന്നാണ് തീ കത്തി തുടങ്ങിയത്. അത് അതിവവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ചേരിയിലെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വൈകീട്ട് മൂന്നരയോടെ തീ പുര്‍ണമായി അണച്ചതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



