
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)
തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കിലേക്ക് പോയി. അവിടെ വെച്ച് 25-നും 30-നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ തങ്ങള്‍ക്ക് അടുത്തെത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
പൊലീസുകാരെന്ന് പറഞ്ഞ പ്രതികള്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിനിടെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതികളിലൊരാള്‍ ഡിഎം ഓഫീസ് റോഡിലൂടെ പോയതായി കണ്ടെത്തി. തുടര്‍ന്ന് അമര്‍ കോളനിയില്‍ വെച്ച് പ്രതിയെ വളഞ്ഞു. പൊലീസിന് നേര്‍ക്ക് പ്രതി വെടിവെച്ചതിനെത്തുടര്‍ന്ന്, തിരിച്ച് കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് കീഴ്പ്പെടുത്തിയത്. ആസിഫ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Teen Gang-Raped By 3 Men Posing As Cops In Delhi Park
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര് പിടിയില്‍

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം



