
20കാരിയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെറുത്തപ്പോള്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു; രണ്ട് പേര് അറസ്റ്റില്‍
യുവതിയെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തതോടെ യുവാക്കള്‍ കൈയില്‍ കരുതിയ ആസിഡ് കണ്ണില്‍ ഒഴിക്കുകയായിരുന്നു.

ഭോപ്പാല്‍: ബലാത്സംഗം ചെറുത്ത ഇരുപതുകാരിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെയും സഹോദരനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുന്നത് ചെറുത്തതോടെ യുവാക്കള്‍ കൈയില്‍ കരുതിയ ആസിഡ് കണ്ണില്‍ ഒഴിക്കുകയായിരുന്നു. യുവതിയുടെ സഹോദരനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുമര്‍ സിങ്, ഗോല്‍ഡി രാജ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിലൊരളുടെ ബന്ധു നാട്ടില്‍നിന്ന് പോകാന്‍ കാരണം യുവതിയാണെന്ന് സംശയിച്ചാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ആദ്യം യുവതിയെയും പിന്നീട് സഹോദരനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാടുവിട്ട ബന്ധുവിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. അത് ചെറുത്തപ്പോള്‍ അവളുടെ കണ്ണില്‍ ആസിഡ് ഒഴിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്

Related News


കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു
