
കാമുകിമാരെ സന്തോഷിപ്പിക്കാനായി കവര്‍ന്നത് 26 പുത്തന്‍ ഫോണുകള്‍; യുവാക്കളെ വലയിലാക്കി പൊലീസ്
മഹാരാഷ്ട്രയില്‍ കാമുകിമാരെ സന്തോഷിപ്പിക്കാന്‍ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിമാരെ സന്തോഷിപ്പിക്കാന്‍ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തന്ത്രപൂര്‍വ്വം പ്രതികളെ കുടുക്കുകയായിരുന്നു.
പുനെയിലാണ് സംഭവം. സാഗര്‍ മോഹന്‍, നീലേഷ് ദേവാനന്ദ് എന്നിവരെയാണ് പിടികൂടിയത്. രണ്ടുപേരും ചിക്കാലി നിവാസികള്‍. പ്രതികളില്‍ നിന്ന് 26 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഫോണുകള്‍ക്ക് 2.42 ലക്ഷം രൂപ മൂല്യം വരും. ഇതോടൊപ്പം മൂന്ന് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
കാമുകിമാരെ സന്തോഷിപ്പിക്കാനാണ് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഓരോ മോഷണം കഴിയുമ്പോഴും പഴയ ഫോണ്‍ മാറ്റി പുതിയത് സമ്മാനമായി നല്‍കുന്നതാണ് രീതി. പഴയ ഫോണ്‍ വിറ്റാണ് ചെലവിന് ആവശ്യമായ പണം കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


