
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ലഖ്നൗ: ഉത്തര്പ്രദേശിലെ സീതാപ്പൂരില് വീണ്ടും ദുരഭിമാനക്കൊല. ഇതരജാതിയില്പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്ന്ന് 20കാരിയെ അമ്മാവന് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം പ്രതി ആയുധവുമായി പൊലീസ് സ്റ്റേഷനില് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സീതാപ്പൂരിലെ പിസാവന് പൊലീസ് സ്റ്റേഷന് പരിധിയിലെ ബജ്നഗര് ഗ്രാമത്തില് ശനിയാഴ്ചയായിരുന്നു സംഭവം. മരുമകളെ കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി പ്രതി സ്റ്റേഷനില് ഹാജരാകുകയായിരുന്നു. 20കാരിയായ മരുമകള്ക്ക് ഗ്രാമത്തിലെ വിവാഹിതനായ രൂപ് മൗര്യ ചന്ദ്ര എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ നവംബറില് യുവതിയും മൗര്യയും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. അതിനുശേഷം ഒരുമിച്ച് താമസിക്കുകയായിരുന്ന അവര് അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഒളിച്ചോടിയതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്താന് പ്രതി പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
യുവതിയുടെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിക്കും അയാളുടെ പ്രായപൂര്ത്തിയാകാത്ത മകനുമെതിരെ മൗര്യയുടെ കുടുംബം പരാതി നല്കിയതായി പൊലീസ് പറഞ്ഞു. ഗ്രാമത്തില് താമസിക്കാനെത്തിയ യുവതിയെ അമ്മാവന് വീട്ടില് നിന്ന് വലിച്ചിഴച്ച് കൊലപ്പെടുത്തകയായിരുന്നെന്നും സീതാപ്പൂര് പൊലീസ് സൂപ്രണ്ട് നരേന്ദ്ര പ്രതാപ സിങ് പറഞ്ഞു. സംഭവത്തില് കുടുതല് അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
