അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 21കാരന് വധശിക്ഷ; 26 ദിവസംകൊണ്ട് നീതി

കഴിഞ്ഞ മാസം 19–ാം തീയതിയാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

ജയ്പൂർ; അഞ്ചു വയസുകാരിയെ ബലാത്സം​ഗം ചെയ്ത 21 കാരന് വധശിക്ഷയ്ക്ക് വിധിച്ചു രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതി.  26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. കഴിഞ്ഞ മാസം 19–ാം തീയതിയാണ്  കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പിടിച്ച പൊലീസ് ഒൻപത് ദിവസത്തിൽ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 

വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടൻ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ വന്ന് സ്ഥലത്ത് വന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്. 

കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദീവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്. പൊലീസിന്റെ അതിവേ​ഗ നടപടിയെ കോടതി പ്രശംസിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now