വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ്‌ സുഹൃത്ത് കാറില്‍ കയറ്റി, തോക്കിന്‍ മുനയില്‍ നിര്‍ത്തി 22കാരിയെ ബലാത്സംഗം ചെയ്തു; രാത്രിയില്‍ വഴിയരികില്‍ തള്ളി 

പഞ്ചാബില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 22കാരിയെ ബലാത്സംഗം ചെയ്തതായി പരാതി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

ചണ്ഡീഗഡ്: പഞ്ചാബില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി 22കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. താമസസ്ഥലത്ത് എത്തിക്കാമെന്ന വ്യാജേന കാറില്‍ കയറ്റി കൂട്ടുകാരനാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

മൊഹാലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതി വീട്ടില്‍ നിന്ന്് മൊഹാലിയിലേക്ക് തിരികെ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെ, കൂട്ടുകാരനെ വിളിച്ച് ബസ് സ്റ്റോപ്പില്‍ നിന്ന് തന്നെ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബസ് സ്റ്റോപ്പില്‍ യുവതിക്കായി എസ് യുവി വാഹനത്തില്‍ കാത്തുനിന്ന കുശ്‌വിന്ദറാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.ടാക്‌സി വിളിച്ചാണ് യുവതി വീട്ടില്‍ എത്തിയത്. പിറ്റേന്ന്് സംഭവത്തില്‍ യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now