രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:38 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയത്. 22,926 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷമായി. 2,50,183 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത്.

പുതുതായി 19,078  പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,03,05,788 ആയി ഉയര്‍ന്നു. അതേസമയം ആകെ രോഗമുക്തര്‍ 99,06,387ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,49,218 ആയി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates