28കാരിയെയും കാമുകനെയും ഒരുമിച്ച് കണ്ടു, ഭര്‍ത്താവിനോട് പറഞ്ഞ് കൊടുക്കുമെന്ന് 57കാരി; അമ്മായിയമ്മയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ 28കാരനും കാമുകനും ചേര്‍ന്ന് അമ്മായിയമ്മയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

മുംബൈ: മഹാരാഷ്ട്രയില്‍ 28കാരനും കാമുകനും ചേര്‍ന്ന് അമ്മായിയമ്മയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് 57കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കാമുകന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടര്‍ന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിലാണ് സംഭവം. വീട്ടില്‍ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 28കാരിയെയും കാമുകന്‍ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുളള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍തൃമാതാവിനെ കൊല്ലാന്‍ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.

പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now