വിവാഹഘോഷയാത്രയിലേക്ക് ലോറി പാഞ്ഞുകയറി; വരന്റെ അച്ഛനടക്കം 3 പേര്‍ മരിച്ചു; 4പേര്‍ അതീവഗുരുതരാവസ്ഥയില്‍

അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

അപകടത്തിന്റെ വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:51 am IST
Edited by :migrator

ഭുവനേശ്വര്‍: വിവാഹഘോഷയാത്രയിലേക്ക് ലോറി പാഞ്ഞുകയറി വരന്റെ അച്ഛനടക്കം മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ദേശീയപാത 326ല്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തില്‍ ലോറി െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ദേശീയപാതയിലൂടെയാണ് വരനും സംഘവും കാല്‍നടയായി സഞ്ചരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി വിവാഹഘോഷയാത്രയ്ക്ക് നേരേ പാഞ്ഞുകയറുകയായിരുന്നു. 

ഇതിനിടെ, അപകടമുണ്ടാക്കിയ ലോറിയുടെ െ്രെഡവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് പിന്നാലെ െ്രെഡവറെ നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിന് കൈമാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now