
വേഗം കുറയ്ക്കാതെ യൂടേണ്‍; ട്രെയിലര്‍ ലോഡ് ഉള്‍പ്പെടെ കാറിനു മുകളിലേക്ക്; തരിപ്പണം, മൂന്നു പേര് മരിച്ചു- വീഡിയോ
പഞ്ചാബില്‍ നിറയെ ലോഡുമായി വന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ചണ്ഡീഗഡ്: പഞ്ചാബില്‍ നിറയെ ലോഡുമായി വന്ന ട്രെയിലര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വേഗത കുറയ്ക്കാതെ തന്നെ വലത്തോട്ടേക്ക് അതിവേഗത്തില്‍ ട്രെയിലര്‍ തിരിച്ചതാണ് അപകടകാരണം.
ദേശീയ പാതയില്‍ ബെഹ്റാമിലാണ് സംഭവം. 18 ചക്രമുള്ള ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍വശത്തുള്ള ഇടറോഡിലേക്ക് പോകുന്നതിന് യൂടേണ്‍ എടുക്കുന്ന ഭാഗത്ത് നിന്ന് വലത്തോട്ടേക്ക് അതിവേഗതയില്‍ ട്രെയിലര്‍ തിരിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ ട്രെയിലറിന്റെ അടിയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ അകപ്പെടുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
3 killed in Punjab road accident. A loaded trailer loses balance, crushes car. Caught on CCTV camera. #Punjab #Accident pic.twitter.com/ArbkhkehIO
â The Viral Finder (@TheViralFinder) September 13, 2022
അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന ദമ്പതികളും മകനുമാണ് മരിച്ചത്. രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


